പൊലീസ് തള്ളിവീഴ്ത്തിയ യുവതിക്കു രക്തസ്രാവം

trivandrum-ramya
SHARE

നെടുമങ്ങാട് ∙ ബിജെപി–ആർഎസ്എസ് പ്രവർത്തകരെ വീടുകയറി പിടികൂടുന്നതിനിടെ സ്ത്രീകൾക്കു നേരെ പൊലീസ് അതിക്രമം.  ആനാട് വട്ടറത്തല വാഴവിള അയണിയൻ കാവിൽ രതീഷിന്റെ ഭാര്യ രമ്യ പൊലീസിന്റെ തള്ളലേറ്റു വീണ് രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിലായി. രതീഷിനെ വീട്ടിൽ നിന്നു പിടികൂടിയപ്പോൾ നിലവിളിച്ച് കൈക്കുഞ്ഞുമായി ഓടിയെത്തിയതായിരുന്നു രമ്യ. 

പൊലീസ് തള്ളിമാറ്റിയപ്പോൾ ഭിത്തിയിലിടിച്ച്  നിലത്തുവീഴുകയായിരുന്നു. രമ്യ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിനിടെ പൊലീസുകാരന്റെ നഖംകൊണ്ട് രമ്യയുടെ കയ്യിൽ മുറിവേറ്റിട്ടുണ്ട്. കുഞ്ഞിനു 2 മാസം മാത്രമാണു പ്രായം. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.