കുറഞ്ഞ നിരക്ക് വാങ്ങിയ ഓട്ടോഡ്രൈവറെ മർദിച്ചു കൊലപ്പെടുത്തി; ഞെട്ടൽ

murder-auto-driver
SHARE

കുറഞ്ഞനിരക്ക് വാങ്ങിയതിന് ഒാട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ യെമലൂരുവിലാണ് സംഭവം. അറുപത്തേഴുകാരനായ നാരായണയാണ് കൊല്ലപ്പെട്ടത്. പ്രതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദായനികുതിവകുപ്പില്‍ ഡ്രൈവറായി ജോലിചെയ്തിരുന്ന നാരായണ റിട്ടയര്‍മെന്‍ിനുശേഷമാണ് ഒാട്ടോറിക്ഷ വാങ്ങിയതും, യെമലൂരു സ്റ്റാന്‍ഡില്‍ സര്‍വീസ് നടത്തിയിരുന്നതും. കുറ‍ഞ്ഞനിരക്കിലോടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് സ്റ്റാന്‍ഡിലെ മറ്റ് ഡ്രൈവര്‍മാരും നാരായണയുമായി വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കംമൂത്തതോടെ ഡ്രൈവര്‍മാരിലൊരാളായ ബാബു, നാരായണയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ബോധമറ്റ് നിലത്തുവീണയിയാളെ ബാബു വീണ്ടും, ചവിട്ടുകയും വടികൊണ്ടടിക്കുകയും ചെയ്തു. മറ്റ് ഡ്രൈവര്‍മാരിടപെട്ട് നാരായണയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ബാബുവിനെ പൊലീസ് അറസ്റ്റ്ചെയ്തു ന്യായമായനിരക്കില്‍‌ സര്‍വീസ് നടത്തിയിരുന്നതിനാല്‍ നാരായണയുടെ ഒാട്ടോറിക്ഷതന്നെ വിളിക്കാന്‍ ആളുകള്‍ കാത്ത് നില്‍ക്കുമായിരുന്നു. ഇത്കൊണ്ട്തന്നെ അമിതനിരക്കീടാക്കുവാന്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിലുള്ള അമര്‍ഷമാണ് കൊലപാതകത്തിലേയ്ക്ക് വഴിവച്ചത്. ബെംഗളൂരു നഗരത്തിലെ ഒാട്ടോറിക്ഷഡ്രൈവര്‍മാര്‍ അമിതനിരക്കീടാക്കുന്നുവെന്ന പരാതികള്‍ ശക്തമാകുന്നതിനിടയാലാണ് സംഭവം.

MORE IN Kuttapathram
SHOW MORE