കാർ ഇടിച്ചുകയറ്റി അക്രമം; കല്യാൺ ജ്വല്ലേഴ്സിലെ സ്വർണ്ണക്കവർച്ചക്ക് പിന്നിലാര്?

kalyan-jewellers-theft
SHARE

കാറിൽ കടത്തുകയായിരുന്ന കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. തൃശൂരിൽ നിന്നും തമിഴ്നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങളാണ് കോയമ്പത്തൂരിന് സമീപം ചാവടിയിൽ കൊള്ളയടിക്കപ്പെട്ടത്.  ദേശീയപാതയിൽ വാളയാറിനും കോയമ്പത്തൂരിനുമിടയിൽ തമിഴ്നാട്ടിലെ ചാവടിയിലാണു രണ്ടു കാറുകളിലെത്തിയ സംഘം കാർ തട്ടിക്കൊണ്ടു പോയത്.  ചാവടി പെട്രോൾ പമ്പിന് സമീപം കല്യാൺ ജ്വല്ലേഴ്സിന്റെ കാർ തടഞ്ഞു നിർത്തി, ഡ്രൈവർ അർജുൻ, ഒപ്പമുണ്ടായിരുന്ന വിൽഫ്രഡ് എന്നിവരെ  വലിച്ച് താഴെയിട്ടശേഷമായിരുന്നു കവർച്ച. ഇവർക്ക് പരുക്കേറ്റു.  

കല്യാൺ ജ്വല്ലേഴ്സിന്റെ കാറിനു പിന്നിൽ ചാവടിയിലെ പെട്രോൾ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാർ ഇടിച്ചു കയറ്റി. ഇതു ചോദ്യം ചെയ്യാൻ കാർ നിർത്തി അർജുൻ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂർ ഭാഗത്തു നിന്നു മറ്റൊരു കാർ പാഞ്ഞെത്തി. രണ്ടു കാറുകളിൽ നിന്നുമായി പുറത്തിറങ്ങിയവർ സ്വർണവുമായി വന്ന കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്തു. 

എതിർക്കാൻ ശ്രമിച്ച അർജുനെയും വിൽഫ്രഡിനെയും മർദിച്ചു റോഡിൽ ഉപേക്ഷിച്ച ശേഷം കാറും സ്വർണവുമായി കോയമ്പത്തൂർ ഭാഗത്തേക്കു കടക്കുകയായിരുന്നു.ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോൾ പമ്പിലെ ജീവനക്കാർ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരിൽ ചിലർ മുഖം മറച്ചിരുന്നെന്നും ഡ്രൈവർമാർ മൊഴി നൽകി. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സ്വർണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്.

കാറിൽ കടത്തുകയായിരുന്ന കല്യാൺ ജ്വല്ലേഴ്സിന്റെ ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു. തൃശൂരിൽ നിന്നും തമിഴ്നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങളാണ് കോയമ്പത്തൂരിന് സമീപം ചാവടിയിൽ കൊള്ളയടിക്കപ്പെട്ടത്.  

ചാവടി പെട്രോൾ പമ്പിന് സമീപം കല്യാൺ ജ്വല്ലേഴ്സിന്റെ കാർ തടഞ്ഞു നിർത്തി, ഡ്രൈവർ അർജുൻ, ഒപ്പമുണ്ടായിരുന്ന വിൽഫ്രഡ് എന്നിവരെ  വലിച്ച് താഴെയിട്ടശേഷമായിരുന്നു കവർച്ച.

സംസ്ഥാന അതിർത്തിയിൽ കൊള്ളയും കവർച്ചയും നിത്യസംഭവമായി മാറിയിരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ നിരവധി കവർ‌ച്ചകളാണ് വാളയാറിനും കോയമ്പത്തൂരിനും ഇടയിൽ നടന്നിട്ടുള്ളത്. ഇതിൽ സംസ്ഥാന പൊലീസ് അന്വേഷണം ഏറ്റെടുത്ത ഒരു കേസിൽ മാത്രമാണ് പ്രതികളെ പിടികൂടാനായത്. തമിഴ്നാട് പൊലീസ് അന്വേഷിച്ച ഒരു കേസിൽ പോലും തുമ്പ് കണ്ടെത്താനായിട്ടില്ല.

MORE IN Kuttapathram
SHOW MORE