ബത്തേരി തോമസ് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

mohanan
SHARE

വയനാട് ബത്തേരി വടക്കനാട് പന്തനാൽ പി.പി. തോമസ് കൊല ചെയ്യപ്പെട്ട കേസിൽ ഒന്നാം  പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.  കിടങ്ങനാട് പാമ്പനാട് മോഹനനാണ് കൊലപാതകം നടത്തിയത്. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.  

2011 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. രാത്രി ഒമ്പത്   മണിക്ക് തോമസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മോഹനൻ  നാടൻ തോക്ക്   ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയായിരുന്നു.  മണൽ വാരലുമായി ബന്ധപ്പെട്ട തർക്കമായിരുന്നു കാരണം. ഭാര്യ സീനയുടെ കൺമുന്നിൽ വെച്ചായിരുന്നു കൊലപാതകം. 

രണ്ടാം പ്രതി  ചുണ്ടാട്ട് ജോസിനെയും  മൂന്നാം പ്രതി പുളിക്കൽ ജോസിനെയും  കുറ്റക്കാരല്ലന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.  ബത്തേരി സി.ഐ. വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് കേസ് അന്വേഷിച്ച സി.ഐ. വി.വി. ലതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം  സമർപ്പിച്ചത്.   പ്രതിക്ക് അർഹമായ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തോമസിന്റെ ഭാര്യ സീന പറഞ്ഞു.

MORE IN Kuttapathram
SHOW MORE