തൃശൂരിൽ ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ

thrissur-ganja
SHARE

തൃശൂരില്‍ നാലു കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ അറസ്റ്റിൽ. തമിഴ്നാട്ടില്‍ നിന്ന് ട്രെയിൻ മാർഗം എത്തിക്കുമ്പോഴാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇവരെ പിടികൂടിയത്

ചാലക്കുടി സ്വദേശികളായ വിജീഷ്, നജീബ്, മാർട്ടിൻ എന്നിവരെയാണ് തൃശൂർ  ക്രൈം ബ്രാഞ്ച് സംഘം റയിൽവെ സ്റ്റേഷനു സമീപം പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് ഇവര്‍ പതിവായി  കഞ്ചാവ് എത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

പലപ്പോഴും നാലും അഞ്ചും കിലോ കഞ്ചാവാണ് ട്രെയിൻ മാര്‍ഗം കൊണ്ടുവരാറുളളതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുപൊതികളിലായാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്. ഇതിന് മൂന്നിരട്ടി പണവും ഇവര്‍ ഈടാക്കിയിരുന്നു. കൂടുതല്‍ പേര്‍ ഈ സംഘത്തിലുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

MORE IN Kuttapathram
SHOW MORE