കൃഷിയിടത്തിൽ കഞ്ചാവ്; വണ്ണപ്പുറം സ്വദേശി അറസ്റ്റിൽ

ganja-arrest-03
SHARE

ഇടുക്കി വണ്ണപ്പുറത്ത്  കൃഷിയിടത്തില്‍ കഞ്ചാവ് കൃഷി നടത്തിയയാള്‍ പിടിയില്‍. രഹസ്യവിവരത്തെതുടര്‍ന്ന് തൊടുപുഴ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയെ  റിമാന്‍ഡ് ചെയ്തു.

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി  മാത്യു തോമസ്  ആണു പിടിയിലായത്. പാവൽ, പയർ കൃഷിക്കൊപ്പമാണ്  ഇയാള്‍ പുരയിടത്തിൽ കഞ്ചാവു വളർത്തിയത്.    7 അടിയും 5 അടിയും ഉയരമുള്ള കഞ്ചാവു ചെടികളും 510 ഗ്രാം ഉണക്ക കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. വർഷങ്ങളായി ഇയാൾ കഞ്ചാവു വളർത്തിയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.

17 വയസുമുതല്‍ കഞ്ചാവ് ഉപയോഗിക്കുന്നതായി 69 കാരനായ പ്രതി എസൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.  ഒരു ചെടിയില്‍ നിന്ന് 5 കിലോ ഗ്രാം കഞ്ചാവ് വരെ ഇയാള്‍ക്ക് ലഭിച്ചിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

MORE IN Kuttapathram
SHOW MORE