ഇടമലയാര്‍ വനമേഖലയില്‍ എട്ടംഗ നായാട്ടുസംഘം പിടിയില്‍

hunters-1
SHARE

കോതമംഗലം ഇടമലയാര്‍ വനമേഖലയില്‍ നിന്ന് എട്ടംഗ നായാട്ടുസംഘത്തെ പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ആറു തോക്കുകളും പിടികൂടി. അറസ്റ്റിലായ എട്ടുപേരില്‍ ഏഴും ആദിവാസികളാണ്. 

ഇടമലയാർ ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ കോതമംഗലം , വാരിയം ആദിവാസി കോളനിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ആറ് തോക്കുകൾ പിടികൂടിയത്. ഒന്നര മാസം മുമ്പ് കാട്ടുപോത്തിനെ വേട്ടയാടി കൊലപ്പെടുത്തി ഇറച്ചി വിൽപ്പന നടത്തിയ വാരിയം ആദിവാസി കോളനിയിലെ ശിവരാമൻ, മനോജ്, തങ്കൻ, പച്ചണൻ എന്നിവരെയും ഇവരുടെ പക്കൽ നിന്ന് ഇറക്കി വാങ്ങിയ കല്ലേലി മേട് സ്വദേശിയായ സന്ദീപ് എന്നയാളെയുമാണ് വനപാലകർ അറസ്റ്റ് ചെയ്തത്. 

ലൈസൻസില്ലാത്ത നാടൻ തോക്ക് കൈവശം വച്ചതിനാണ് വാരിയം കോളനിയിലെ തന്നെ അയ്യൻ പിള്ള, രാമൻ, കാശി എന്നിവർ അറസ്റ്റിലാകുന്നത്. പ്രതികളുമായി വനത്തിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് തോക്കുകള്‍ കണ്ടെടുത്തത്. കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കയറ്റിക്കൊണ്ടുപോയ ജീപ്പും വനപാലകർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വാരിയം കോളനിയിൽ രാത്രിയെത്തിയ വനപാലകർക്ക് നേരെ കയ്യേറ്റ ശ്രമവുമുണ്ടായിരുന്നു. കാട്ടുപോത്തിന്റെ ഇറച്ചി വാങ്ങിയവരുൾപ്പെടെ ഏതാനും പേർ കൂടി പിടിയിലാകാനുണ്ട്.

MORE IN Kuttapathram
SHOW MORE