കാല്‍പാദത്തിനടിയില്‍ കഞ്ചാവ് ഒട്ടിച്ചുവച്ച നിലയിൽ വിദ്യാർഥികൾ; മുഖ്യപ്രതി വലയിൽ

ganja-case-chalakudy
SHARE

ചാലക്കുടിയില്‍ കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവുമായ പിടിയിലായ കേസില്‍ വഴിത്തിരിവ്. വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ചിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി അഷ്റഫലിയെ രണ്ടു കിലോ കഞ്ചാവുമായി ചാലക്കുടിയില്‍ പിടികൂടി. കഴിഞ്ഞ ദിവസം അഞ്ചു വിദ്യാര്‍ഥികളെ കഞ്ചാവുമായി ചാലക്കുടി എസ്.ഐ: ജയേഷ്ബാലന്‍ പിടികൂടിയിരുന്നു. ഇവരില്‍ രണ്ടു പേര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളായിരുന്നു. വിദ്യാര്‍ഥികളുടെ കാല്‍പാദത്തിനടിയില്‍ കഞ്ചാവ് ഒട്ടിച്ചുവച്ച നിലയിലായിരുന്നു. കഞ്ചാവ് വലിച്ച് പാതി ബോധത്തിലായിരുന്നു വിദ്യാര്‍ഥികള്‍. കൗമാരക്കാരായ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കഞ്ചാവു വില്‍പന സംഘം പിന്നാലെ കൂടിയിരുന്നു.

 വിദ്യാര്‍ഥികള്‍ക്ക് ബോധം തെളിഞ്ഞ ശേഷം കഞ്ചാവ് എങ്ങനെ കിട്ടിയെന്ന് പൊലീസ് അന്വേഷിച്ചു. അങ്ങനെയാണ്, പാലക്കാട് കൊല്ലങ്കോട് സ്വദേശി അഷ്റഫലിയുടെ ഫോണ്‍ നമ്പര്‍ പൊലീസിന് കിട്ടിയത്. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന പൊലീസ് അഷ്റഫലിയെ ബന്ധപ്പെട്ടു. രണ്ടു കിലോ കഞ്ചാവുമായി ചാലക്കുടിയില്‍ വരാമെന്ന് ഉറപ്പുനല്‍കി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസിറങ്ങിയ ഉടനെ കയ്യോടെ പിടികൂടി. തമിഴ്നാട്ടുകാരായ രണ്ടു പേരാണ് കഞ്ചാവ് നല്‍കുന്നതെന്നാണ് മൊഴി. ഇവരെ കണ്ടെത്താന്‍ ചാലക്കുടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

MORE IN Kuttapathram
SHOW MORE