ലഹരിമരുന്നുമായി സീരിയല്‍ നടി അറസ്റ്റില്‍; പിടിച്ചെടുത്തത് ഫ്ലാറ്റിൽനിന്ന്

aswathi-babu-1
SHARE

കൊച്ചിയില്‍ സീരിയല്‍ നടി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ . തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ‌‌‌

കാക്കനാട് പാലച്ചുവട്ടിലെ അശ്വതിയുടെ ഫ്ളാറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെയും  ഡ്രൈവർ ബിനോയിയുടെയും ബാഗില്‍ നിന്ന് രണ്ടര ഗ്രാം വീതം വീതം എംഡിഎംഎ പിടിച്ചെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ഏറെ നാളായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമാനമായ േകസുകളില്‍ അശ്വതി മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതേകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തിരണ്ടു വയസുകാരിയായ അശ്വതി സീരിയലുകളിലും ചില സിനിമകളിലും ചെറു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ്.

MORE IN Kuttapathram
SHOW MORE