ദേഹത്ത് എണ്ണയും കരിയും, അടിവസ്ത്രം മാത്രം ; മോഷണ സംഘം വിലസുന്നു

theft-2
പ്രതീകാത്മക ചിത്രം, കടപ്പാട് ഇന്റർനെറ്റ്
SHARE

കൊട്ടാരക്കരയിൽ ഇരുളിൽ ആളെ തിരിച്ചറിയാതിരിക്കാൻ തന്ത്രങ്ങളുമായി തമിഴ് മോഷണസംഘങ്ങൾ. അടിവസ്ത്രം മാത്രം ധരിച്ച് ശരീരത്തിൽ കരിയും, എണ്ണയും പുരട്ടിയാണ് ഇവർ രാത്രിയിൽ രംഗത്തെത്തുന്നത്. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അടുത്തിടെ ജില്ലയിൽ നടന്ന പല മോഷണക്കേസുകളിലും ഇവർ പങ്കാളികളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഏതാനും പേർ പിടിയിലായിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. സംഘം ചേർന്ന് പല പ്രദേശങ്ങളിലും ഇവർ ഒളിച്ചുതാമസിക്കും. 

രാത്രിയായാൽ വേഷം മാറും. അടിവസ്ത്രം മാത്രം ധരിക്കും. ശരീരമാസകലം കറുപ്പുനിറം പൂശും. കാലുകളിലും കൈയിലും എണ്ണയൊഴിച്ച് മിനുസപ്പെടുത്തും. പിടിയിലായാൽ കുതറി രക്ഷപ്പെടാനാണ് ഈ തന്ത്രം.ചെരുപ്പ് കാലിൽ ധരിക്കാതെ അരയിൽ കെ‌ട്ടിയിട്ടാണ് യാത്ര. ശബ്ദം കേൾക്കാതിരിക്കാണിത്. മോഷണശ്രമം നടത്തിയ വീട്ടിലെ നിരീക്ഷണക്യാമറയിൽ നിന്നും മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈയിടെ ജില്ലയിൽ നടന്ന മോഷണങ്ങളുടെ ഉത്തരവാദിത്തം സംഘത്തിനാണെന്ന് പൊലീസ് കരുതുന്നു.

MORE IN Kuttapathram
SHOW MORE