വീട്ടുകാര്‍ ധ്യാനം കൂടാന്‍പോയപ്പോൾ മോഷണം; സ്വർണവും പണവും കവർന്നു

theft
SHARE

ഇടുക്കി മുരിക്കാശേരി പടമുഖത്ത് വീട്ടില്‍ നിന്ന്  സ്വര്‍ണവും പണവും കവര്‍ന്നു. പടിഞ്ഞാറയിൽ സണ്ണിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ രാത്രി ധ്യാനം കൂടാന്‍പോയ സമയത്തായിരുന്നു മോഷണം.

ഇരുപത്തി രണ്ടു പവന്‍ സ്വര്‍ണവും  പതിനായിരം രൂപയും മോഷ്‌ടാക്കൾ കവർന്നു  കൊല്ലത്തു ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന സണ്ണി ആഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ എത്താറുള്ളു .സണ്ണിയുടെ ഭാര്യ ബിന്സിയും മകളുമാണ് വീട്ടിൽ താമസിക്കുന്നത്.  ഇവര്‍  മുരിക്കാശേരി പള്ളിയിൽ ധ്യാനം  കൂടാന്‍പോയ സമയത്തായിരുന്നു മോഷണം. രാത്രി പത്തുമണിയോടെയാണ് വീട്ടിൽ എത്തിടപ്പോള്‍ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്.  അകത്തുകയറി നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് മുരിക്കാശേരി പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.  

അലമാരിയിൽ വിവിധ ഇടങ്ങളിൽ സൂക്ഷിച്ച സ്വർണവും പണവും നഷടപ്പെട്ടു. തുണിയും മറ്റും വാരിവലിച്ചിട്ട അവസ്ഥയിലായിരുന്നു. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ വീടിന്റെ പിന്ഭാഗത്തുകൂടി മോഷ്ട്ടാവ് കള്ളിപ്പാറ റോഡിലേക്ക് പോയതായാണ് സൂചന.  പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.