കണ്ണിറുക്കി, തുറിച്ചുനോക്കി; യുവാവിന് 3 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

court
SHARE

ഒരു കണ്ണിറുക്കലിന് ശിക്ഷ മൂന്ന് വർഷം തടവും 500 രൂപ പിഴയും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നോക്കി കണ്ണിറുക്കിയതിന് പുരുഷോത്തം വീർ എന്ന ഇരുപത്തിനാലുകാരനാണ് ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെ മറാത്‍വാഡയിലാണ് സംഭവം. കണ്ണിറുക്കിയതിനും തുറിച്ച് നോക്കിയതിനുമാണ് ശിക്ഷ. 

2017 ഏപ്രിലിലാണ് സംഭവം നടന്നത്. റെയ്മോഹ തെരുവിലൂടെ നടന്ന് വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടിയെ നോക്കി പുരുഷോത്തം കണ്ണിറുക്കുകയും തുറിച്ച് നോക്കുകയും ചെയ്തു.

ഇതോടെ പട്ടോട പൊലീസ് സ്റ്റേഷനിലെത്തി കുട്ടി പരാതി നല്‍കുകയായിരുന്നു. പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഒന്നര വര്‍ഷം മുമ്പ് ആരംഭിച്ച വിചാരണയ്ക്കൊടുവിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

ഏഴ് സാക്ഷികളാണ് യുവാവിനെതിരെ കോടതിയില്‍ മൊഴി നല്‍കിയത്. നേരത്തെ, 14 സെക്കന്‍ഡില്‍ കൂടുതല്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ അത് കുറ്റകരമാണെന്നും കേസ് ഫയല്‍ ചെയ്യാമെന്നും കേരള എക്സെെസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത് രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. 

MORE IN Kuttapathram
SHOW MORE