യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

rasheed-death
SHARE

കോഴിക്കോട് തിരുവമ്പാടിയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വരാതായില്‍ റഷീദിന്റെ മൃതദേഹമാണ് പുന്നയ്ക്കല്‍ ടൗണിനുസമീപമുള്ള ഒഴിഞ്ഞ പറമ്പില്‍  കണ്ടെത്തിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും മൃതദേഹത്തിന് സമീപമുണ്ടായിരുന്നു. 

ടാപ്പിങ് ജോലികള്‍ക്കായി പുലര്‍ച്ചെ പുന്നയ്ക്കലിലേക്ക് പോയ തങ്കച്ചനാണ് ആദ്യമായി മൃതദേഹം കണ്ടത്. ഒരു  ഇടവഴിക്കു സമീപം  ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കിടന്നത്.  ഇതിനുസമീപം റഷീദ് സഞ്ചരിച്ചിരുന്ന ബൈക്കും കണ്ടെത്തി. അപകടമരണമെന്ന് തോന്നിക്കുമെങ്കിലും ഇതിന്റെ യാതൊരുലക്ഷണവും സ്ഥലത്തം കാണാത്തതെന്ന് ദുരൂഹത ഉയര്‍ത്തുന്നു.  

രണ്ടുതവണ പുഴയിലേക്ക് ഇറങ്ങിയ പൊലീസ് നായ പിന്നീട് ഏറെദൂരം മുന്നോട്ടുപോയശേഷം പാലത്തിന് അക്കരെയെത്തി തിരിച്ചു വരികയായിരുന്നു.  തിരുവമ്പാടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത്‌ അന്വേഷണം തുടങ്ങി

MORE IN Kuttapathram
SHOW MORE