തിരുവല്ലയിൽ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

ganja-arrest
SHARE

തിരുവല്ലയിൽ ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.  ചെറുകിട കച്ചവടക്കാർക്ക്  നൽകാനെത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.  തമിഴ്നാട് തേനി സ്വദേശി ഗോപിയെയാണ് ഒന്നര കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് പിടികൂടിയ ഇയാളുടെ പക്കൽ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. തമിഴ്നാട്ടിൽനിന്ന് ബസ് മാർഗമാണ് കഞ്ചാവ്  തിരുവല്ലയിലെത്തിച്ചതെന്ന് ഗോപി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരുടെ മുഖ്യ ഇടനിലക്കാരനാണ് ഇയാളെന്നും ഇയാളുടെ ബന്ധങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.  ഇയാളെ കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. അതേസമയം നഗര മധ്യത്തിൽ നിന്നും കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. 

MORE IN Kuttapathram
SHOW MORE