ട്രെയിനില്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം

train-sexual-abuse
SHARE

ട്രെയിനില്‍ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം. മൈസൂരു  – ബെംഗളൂരു ശദാബ്ദി  എക്സപ്രസിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ മധ്യവയസ്കനായ സഹയാത്രികനാണ് ഉപദ്രവിച്ചത്. സംഭവം കണ്ടിട്ടും മറ്റ് യാത്രക്കാരാരും പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. 

മൈസൂരു  – ബെംഗളൂരു ശദാബ്തി എക്സപ്രസില്‍  ബെംഗളൂരുവിലേയ്ക്ക് യാത്രചെയ്യുകയായിരുന്നു യുവതി. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടയില്‍ സമീപത്തെ സീറ്റിലുണ്ടായിരുന്ന മദ്ധ്യവയസ്കന്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും  കയറിപ്പിടിക്കുകയുമായിരുന്നു.  യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് ഇയാള്‍ പിന്മാറി. എന്നാല്‍ സഹായമാവശ്യപ്പെട്ടിട്ടും, ബഹളമുണ്ടാക്കിയിട്ടും. യാത്രക്കാരിലാരും ഇടപെടാന്‍ തയ്യാറാകാതെ നോക്കിനിന്നെന്നാണ് യുവതിയുടെ മൊഴി. 

കെങ്കേരി റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയ ഇയാള്‍ യുവതിയോട് ചെയ്യാന്‍ കഴിയുന്നത് ചെയ്തോളൂ എന്ന് വെല്ലുവിളിയും നടത്തി. യുവതിയുെട പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല.

MORE IN Kuttapathram
SHOW MORE