ഡൽഹിയെ നടുക്കി ഇരട്ടക്കൊലപാതകം; ഫാഷൻ ഡിസൈനറും ജോലിക്കാരിയും കൊല്ലപ്പെട്ടു

delhi-murder-designer
SHARE

ഡൽഹിയെ നടുക്കി ഇരട്ടക്കൊലപാതകം. പ്രമുഖ ഫാഷൻ ഡിസൈനറെയും വീട്ടിലെ ജോലിക്കാരിയെയുമാണ് വീട്ടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. തെക്കൻ ഡൽഹിയിലെ വസന്ത്കുഞ്ജ് മേഖലയിൽ വ്യാഴാഴ്ച രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഫാഷൻ ഡിസൈനർ അൻപതുകാരിയായ മായ ലഖാനിയും അവരുടെ വീട്ടുജോലിക്കാരിയുമാണു കൊല്ലപ്പെട്ടത്. മായയുടെ മൃതദേഹം അവരുടെ കിടപ്പുമുറിക്കുള്ളിലും ജോലിക്കാരിയുടേതു ലിവിങ് റൂമിലുമാണു കണ്ടെത്.

പുലർച്ചെ മൂന്നു മണിയോടെ വീട്ടിൽനിന്ന് ചില വഴക്കുകൾ കേട്ടാതായി അയൽക്കാർ മൊഴി നൽകി. അറസ്റ്റിലായ മൂന്നുപേരും ഡിസൈനർക്കൊപ്പം ജോലി ചെയ്തവരാണെന്നു പൊലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ്  പൊലീസിന്റെ പ്രാഥമിക നിഗമനം.  

MORE IN Kuttapathram
SHOW MORE