കരിപ്പൂരിൽ മിശ്രിതരൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

kripur-gold-1
SHARE

മിശ്രിതരൂപത്തിലാക്കി ദേഹത്ത് ഒളിപ്പിച്ചു കടത്തിയ 30 ലക്ഷം രൂപ മൂല്യമുള്ള സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടികൂടി.  ദേഹത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോ കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണമാണ് എയർ കസ്റ്റംസ് പിടികൂടിയത്. നിലമ്പൂർ സ്വദേശികളായ യൂനസ് പുരിക്കൽ ,ലിജിൻ വർഗ്ഗീസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 

ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. സ്വർണക്കടത്തു സംഘത്തിന്റെ ഏജൻറുമാരാണ് ഇരുവരുമെന്നാണ് സൂചന.  സ്വർണം കടത്തിയ സംഘത്തിലെ പ്രധാനികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

MORE IN Kuttapathram
SHOW MORE