മണ്ണാർക്കാട്ട് വന്‍ സ്വർണ വേട്ട; രണ്ടുപേർ പിടിയിൽ

mannarkkad-gold-1
SHARE

പാലക്കാട് മണ്ണാർക്കാട്ട് വന്‍ സ്വർണ വേട്ട. രണ്ടര കിലോ സ്വര്‍ണവുമായി രണ്ട് മഹാരാഷ്ട്രക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സാഗ്ളിയില്‍ താമസിക്കുന്ന ലാല്‍ സാബ് , വിശാല്‍ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. മണ്ണാര്‍ക്കാടുളളവരാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നാണ് സൂചന.

വിദേശത്തു നിന്ന് കേരളത്തിന് പുറത്തുളള വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നതാണെന്നാണ് സംശയം. പ്രതികള്‍ കൃത്യമായ വിവരങ്ങള്‍ പൊലീസിനോട് പങ്കുവച്ചിട്ടില്ല. കസ്റ്റംസ് നിയമപ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കി.

MORE IN Kuttapathram
SHOW MORE