കഞ്ചാവ് വാങ്ങാൻ സ്ഥിരമായി വാഴക്കുല മോഷണം; യുവാക്കൾ അറസ്റ്റിൽ

ganja-arrest-13
SHARE

കോട്ടയം മുണ്ടക്കയത്ത് കഞ്ചാവ് വാങ്ങുവാനായി വാഴക്കുല മോഷണം. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ അടക്കം യുവാക്കള്‍ അറസ്റ്റില്‍. 

ചിറ്റടി സ്വദേശികളായ മൂന്നു പേര്‍ ചേര്‍ന്ന് പറത്താനം റിബേറ്റ്പടിയില്‍ പാട്ടത്തിന് വാഴകൃഷി നടത്തുന്ന സ്ഥലത്ത് നിന്നും വാഴക്കുല മോഷണം പോകുന്നത് പതിവായിരുന്നു.ഇതേ തുടര്‍ന്ന്

നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെ യുവാക്കളുടെ സുഹൃത്തായ എരുമേലി നേര്‍ച്ചപാറ പടിഞ്ഞാറേക്കര ജിതിന്‍ പിടിയിലാകുകയും പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയുമായിരുന്നു.

വിവിധ വ്യാപാര സ്ഥാപനങ്ങളിലായി ഇവര്‍ വാഴ കുലകള്‍ വിറ്റുവരികയായിരുന്നു. ഇതില്‍ ലഭിക്കുന്ന പണം ഉപയോഗിച്ചു കഞ്ചാവ് വാങ്ങി. കൂടാതെ വിലകൂട്ടി വിൽക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.  ഇവര്‍ വാഴ കുല കടത്താന്‍ ഉപയോഗിച്ചു വന്നിരുന്ന ഓട്ടോ റിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഞ്ചു പേരെ കാത്തിരപ്പള്ളി കോടതി മജിസ്‌ട്രേറ്റ് മുന്‍പാകെയും, പ്രായപൂര്‍ത്തിയാകാത്തവരെ കോട്ടയം ജുവൈനല്‍ കോടതിയിലും ഹാജരാക്കി.

MORE IN Kuttapathram
SHOW MORE