പ്രണയിനിയെ വശീകരിക്കാൻ മൂങ്ങയെ കൊന്ന് വുഡൂ കൂടോത്രം; അറസ്റ്റിൽ

black-magic
SHARE

ഇഷ്ടപ്പെട്ട യുവതിയെ വശീകരിക്കാൻ മൂങ്ങയെ അതിക്രൂരമായി കൊന്ന് വുഡൂ കൂടോത്രം നടത്തിയ ആൾ അറസ്റ്റിൽ. മൂന്ന് മക്കളുടെ അച്ഛനും നാൽപതുകാരനുമായ കനയ്യ എന്ന വ്യക്തിയാണ് ക്രൂരമായ അഭിചാരം നടത്തിയതിന് ദില്ലിയിൽ അറസ്റ്റിലാകുന്നത്. ട്രക്ക് ഡ്രൈവറായ കനയ്യ ആഭിചാരത്തിലൂടെ പ്രണയം തോന്നിയവളെ വശീകരിക്കാനാകുമെന്ന് വിശ്വസിച്ചു. ഇതിനായാണ് മൂങ്ങയെ കൊന്ന് അതിന്റെ ശരീരത്തിൽ ആണി കയറ്റിയുള്ള ആഭിചാരം നടത്തിയത്. യൂട്യൂബിൽ നോക്കിയാണ് ഇയാൾ അഭിചാരം ചെയ്തത്.  

ആഭിചാര കര്‍മ്മത്തിനായി ആദ്യം കത്തി ഉപയോഗിച്ച് മൂങ്ങയുടെ നഖങ്ങളാണ് ഇയാള്‍ വെട്ടിമാറ്റിയത്. പിന്നീട് ആന്തരികാവയവങ്ങളില്‍ സൂചികള്‍ കുത്തിയിറക്കി. അതേസമയം കനയ്യയ്ക്ക് എങ്ങനെയാണ് മൂങ്ങയെ കിട്ടിയതെന്നും അതിന് എത്ര തുക ഇയാള്‍ മുടക്കിയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്.  മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കനയ്യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂളറില്‍നിന്ന് മൂങ്ങയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. 

MORE IN Kuttapathram
SHOW MORE