ദളിത് പെണ്‍കുട്ടിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ചു; നൃത്തപരിശീലകൻ അറസ്റ്റിൽ

dalit-rape
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് നൃത്തവിദ്യാലയത്തിലെത്തിയ ദളിത് പെണ്‍കുട്ടിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി രാഹുല്‍ ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു 

നൃത്ത പരിശീലകനായ രാഹുല്‍ തന്റെ നൃത്തവിദ്യാലയത്തിലെത്തുന്ന നിരവധി പെണ്‍കുട്ടികളെ ലഹരിമരുന്നു നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴക്കൂട്ടം കേന്ദ്രീകരിച്ചു നടത്തുന്ന ലഹരി മരുന്നു ശൃംഖലയുടെ കണ്ണി കൂടിയാണ് രാഹുല്‍. തിരുവനന്തപുരം കുന്നുകുഴിയില്‍ നിന്നു ഈ വര്‍ഷം ജൂലൈയില്‍ കാണാതായ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് രാഹുലിലേക്ക് ചെന്നെത്തിയത്. രാഹുലിന്റെയടുത്ത് നൃത്ത പരിശീലനത്തിനെത്തിയശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്.

പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ രാഹുല്‍ ലൈംഗിക പീഡനത്തിനിരയാക്കിയതായും  പൊലീസ് പറയുന്നു. പോക്സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE