തമലം രാജരാജേശ്വരി ക്ഷേത്രത്തിൽ മോഷണം

tvm-temple
SHARE

തിരുവനന്തപുരം തമലം രാജരാജേശ്വരി ക്ഷേത്രത്തിൽ മോഷണം. വിഗ്രഹത്തിലെ മുഖച്ചാർത്ത് നഷ്ടമായി.  സി.സി.ടി.വി ക്യാമറകളും തകർത്താണ് മോഷണം നടത്തിയത്.

 കരമനയ്ക്ക് സമീപമുള്ള ചെറിയ അമ്പലമാണ് ശ്രീ രാജരാജേശ്വരി ക്ഷേത്രം. ഇന്ന് പുലർച്ചെ നട തുറക്കാനായി ശാന്തിക്കാരൻ എത്തിയപ്പോളാണ് മോഷണം നടന്നതായി അറിഞ്ഞത്. ശ്രീകോവിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വിഗ്രഹത്തിൽ ചാർത്തുന്ന മുഖച്ചാർത്താണ് കളവ് പോയത്. വെളളിയിൽ തീർത്ത മുഖച്ചാർത്തിന് നാൽപതിനായിരത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് അറിയിച്ചു.

കാണിക്കവഞ്ചിയിലെതടക്കം മറ്റ് പണങ്ങളൊന്നും നഷ്ടമായിട്ടില്ല. ക്ഷേത്രത്തിൽ രണ്ട് സി.സി.ടി.വി ക്യാമറകൾ ഉണ്ടങ്കിലും പ്രവർത്തിക്കുന്നവയല്ല. എങ്കിലും അവയും തകർത്താണ് മോഷ്ടാക്കൾ കടന്ന് കളഞ്ഞത്. ഏതാനും മാസങ്ങൾക്ക് മുൻപും ഇതിന് സമീപത്തെ മറ്റൊരു ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഇതും കേന്ദ്രീകരിച്ചാണ് കരമന പൊലീസിന്റെ അന്വേഷണം. 

MORE IN Kuttapathram
SHOW MORE