മുക്കത്ത് ഒരാഴ്ചക്കിടെ മൂന്നാംതവണയും വീട്ടില്‍ കവര്‍ച്ച

mukkom-theft
SHARE

കോഴിക്കോട് മുക്കത്ത് ഒരാഴ്ചക്കിടെ മൂന്നാംതവണയും വീട്ടില്‍ കവര്‍ച്ച. കുറ്റിപ്പാല സ്വദേശി ദിലീപ് രാജിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ മോഷണം നടന്നത്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. 

രാത്രി പന്ത്രണ്ടരയോടെയാണ് മോഷ്ടാവ് ആദ്യം വീടിന് സമീപത്തെത്തിയത്. നിരീക്ഷിച്ച ശേഷം മടങ്ങി. രാത്രി ഒന്നരയോടെ വീണ്ടുമെത്തി. ജനലിന്റെ വിടവിലൂടെ വടിയിട്ട് പഴ്സെടുത്ത് പണവുമായി മടങ്ങുകയാണുണ്ടായത്. അയ്യായിരം രൂപ എടുത്തതിന് ശേഷം പഴ്സ് റോഡിലുപേക്ഷിച്ചു. മോഷ്ടാവിന്റെ മുഖമുള്‍പ്പെടെ കൃത്യമായ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. 

സമീപവീടുകളില്‍ മോഷ്ടാവ് കവര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ആളിന്റെ സാന്നിധ്യം മനസിലാക്കിയാണ് ആദ്യശ്രമം പൂര്‍ത്തിയാക്കാതെ മടങ്ങിയതെന്നാണ് നിഗമനം. മുക്കത്തെ കടകളിലും ഓമശേരി ഭാഗത്തെ മൂന്ന് വീടുകളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കവര്‍ച്ചയുണ്ടായി. രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടന്നു. ഇതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. ചിലയിടങ്ങളില്‍ കള്ളന്‍ എത്തിയിരുന്നതായി വിവരമുണ്ട്. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു. 

MORE IN Kuttapathram
SHOW MORE