ഭാര്യയുമായി ബന്ധമെന്ന് സംശയം; കശാപ്പുകാരൻ യുവാവിനെ കൊന്ന് വെട്ടിനുറുക്കി

police-murder
SHARE

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയംമൂലം കശാപ്പുകാരൻ യുവാവിനെ കൊന്ന ശേഷം മൃതദേഹം വെട്ടിനുറുക്കി വരമ്പിൽ താഴ്ത്തി. അബ്ദുല്‍ ഹസന്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. നവംബർ അഞ്ചിനാണ് അബ്ദുള്‍ ഹസ്സനെ കാണാനില്ലാത്ത വിവരം അയല്‍വാസികള്‍ പൊലീസില്‍  അറിയിക്കുന്നത്. ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത് 24ലാണ് സംഭവം.പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഹസ്സന്റെ മൃതദേഹം സമീപ പ്രദേശത്തെ വരമ്പിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഹസനും മര്‍ജിനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സക്കീര്‍ നിരന്തരം വഴക്കിടുമായിരുന്നു.  ക്ഷുഭിതനായ സക്കീർ സംഭവദിവസം ഹസനെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടി നുറുക്കി അടുത്തുള്ള വരമ്പില്‍ കുഴിച്ചിടുകയുമായിരുന്നു.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ശരീരം വെട്ടി നുറുക്കിയതെന്ന് സക്കീര്‍ പൊലീസിൽ മൊഴി നൽകി. കൊലപാതകത്തിന് കൂട്ട് നിന്നതിന് സക്കീറിന്റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഹസന്റെ തലയും മറ്റ് ശരീരഭാഗങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.