മകളുടെ ഫീസുമായി വീട്ടിൽ നിന്നറങ്ങിയ അമ്മയെ കാണാതായിട്ട് ഒരാഴ്ച; ദുരൂഹത

kollam-mising
SHARE

കൊല്ലം പുനലൂരില്‍ നിന്ന് വീട്ടമ്മയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഒരാഴ്ച മുന്‍പാണ് തൊളിക്കോട് സ്വദേശിനിയും മൂന്ന് കുട്ടികളുെട അമ്മയുമായ ബിനയെ കാണാതായത്. ബിനയുടെ ഉടമസ്ഥതതയിലുള്ള വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരേ അടക്കം ചോദ്യം ചെയ്തെങ്കിലും  വിവരമൊന്നും ലഭിച്ചില്ല. 

ഒരാഴ്ചയായിലധികമായി മകളെക്കുറിച്ച് ഒരു വിവരവും അറിയാത്തതിന്റെ ദുഖത്തിലാണ് ഈയമ്മ. തിരുവനന്തപുരത്ത് പഠിക്കുന്ന മകളുടെ അടുത്തേക്ക് പോവുകയാണെന് പറഞ്ഞാണ് ഈ മാസം ഒന്നാം തീയതി ഉച്ചയോടെ ബീന വീട്ടില്‍ നിന്ന് ഇറങ്ങിയത്. 

മകളുടെ ഫീസ് അടയ്ക്കാനായുള്ള അഞ്ചു ലക്ഷം രൂപയും കൈയിലുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പുനലൂര്‍ ടൗണിലൂടെ ബിന നടക്കുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. മുന്നുമണിയോടെ കൊട്ടാരക്കര ടവര്‍ പരിധിയില്‍ വന്നതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പിന്നീട് ബിനയെക്കുറിച്ച് ഒരു വിവരവുമില്ല.

ബന്ധുക്കളുടെ പരാതിയില്‍ പുനലൂര്‍ പൊലീസ് കേസെടുത്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.