നാദാപുരത്ത് വീണ്ടും കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്റ്റിൽ

nadapuram-ganja
SHARE

കോഴിക്കോട്, നാദാപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. മൂന്നു കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണികളാണ് വലയിലായത്. 

നാദാപുരം പെരിങ്ങത്തൂര്‍ സ്വദേശിമണികണ്ഠന്‍, തൃശൂര്‍ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന . ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിപ്പിക്കുകയായിരുന്നു. ഇവരില്‍ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടി. 

ഇതിന് അ‍ഞ്ച് ലക്ഷത്തിലധികം രൂപ വിലവരും.  കഴിഞ്ഞ ദിവസം താമരശേരിയില്‍ നിന്ന് ക‍ഞ്ചാവുമായി പിടികൂടിയ ഷൈജുവില്‍ നിന്നാണ് ഇവരെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ആന്ധ്രയില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ വിതരണം ചെയ്യാറുള്ളത്. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സംഘത്തിലെ മറ്റു കണ്ണികളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.