തൊട്ടിലിൽ ഉറക്കികിടത്തിയ പെൺകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ; ദുരൂഹം

thamarasery-death
SHARE

താമരശ്ശേരിയിൽ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ  കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകളാണ് മരിച്ചത്. തൊട്ടിലിൽ ഉറക്കികിടത്തിയ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ  കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാവും പിതൃസഹോദരന്റെ ഭാര്യയുമാണ്  വീട്ടിൽ ഉണ്ടായിരുന്നത്.  താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. 

MORE IN BREAKING NEWS
SHOW MORE