വ്യാജ നമ്പർ ഉപയോഗിച്ച് വാട്സാപ്പിൽ അശ്ലീലം പ്രചരിപ്പിച്ചു; അന്വേഷണം വിദേശത്തേക്ക്

wahtsapp-case
SHARE

വാട്സാപ്പിൽ വ്യാജ നമ്പർ ഉപയോഗിച്ച് ഗ്രൂപ്പുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസില്‍ സംസ്ഥാന സൈബർെസല്‍ ഇന്റര്‍പോളിന്റെ സഹായം തേടി. ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് വിദേശത്താണെന്ന് വ്യക്തമായതോടെയാണ്  രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചത്. അതിനിടെ കേസ് അന്വേഷിക്കുന്ന സംഘം കോഴിക്കോട്ടെത്തി തെളിവുകള്‍ ശേഖരിച്ചു.

പത്തുമാസം മുമ്പാണ് കേസിനാധാരമായ സംഭവം. കോഴിക്കോട് മുക്കത്തെ യുവാക്കളെ ചേര്‍ത്ത് അജ്ഞാതന്‍  വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. അശ്ലീല സന്ദേശങ്ങള്‍ പെരുകിയതോടെ പലരും ഗ്രൂപ്പില്‍ നിന്ന ്പുറത്തുപോയി. ഇവരുടെ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച്  പ്രചരിപ്പിച്ചുവെന്നാണ് പരാതി. യുവാക്കള്‍ മുക്കം പൊലീസില്‍ നല്‍കിയ പരാതി പിന്നീട് സൈബര്‍ സെല്ലിന് കൈമാറുകയായിരുന്നു. വിേദശത്ത് നിന്നാണ്  ഗ്രൂപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് ഇന്റര്‍പോള്‍ സഹായം തേടാന്‍ സൈബര്‍ സെല്‍ തീരുമാനിച്ചത്.

കാനഡയില്‍ നിര്‍മ്മിച്ച സോഫ്റ്റ്്െവയര്‍ ഉപയോഗിച്ചാണ് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.. മരണവാതിൽ, റോക്കിംഗ് ചങ്ക്സ് തുടങ്ങിയ പേരുകളിലായിരുന്നു വാട്സ് ആപ്പ് ഗ്രൂപ്പുകള്‍.

MORE IN Kuttapathram
SHOW MORE