മറയൂരിൽ 20 ലക്ഷം രൂപയു‌ടെ ചന്ദന മരങ്ങള്‍ മുറിച്ച് കടത്തി

sandalwood-1
SHARE

മറയൂരിലെ സ്വകാര്യ ഭൂമിയില്‍നിന്ന് ഇരുപത് ലക്ഷം രൂപയുടെ ചന്ദന മരങ്ങള്‍  മുറിച്ച് കടത്തി. മൂന്ന് മരങ്ങളാണ് മോഷണം പോയത്. രണ്ട് മാസത്തിനിടെ മേഖലയില്‍നിന്ന് മുറിച്ച് കടത്തിയത് കോടികള്‍  വിലമതിയ്ക്കുന്ന ചന്ദന മരങ്ങള്‍.

കോവില്‍ക്കടവ് തെങ്കാശിനാഥന്‍ ക്ഷേത്രത്തിന് എതിര്‍വശത്ത് സ്വകാര്യ ഭൂമിയില്‍ നിന്നാണ്  മൂന്ന് ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയത്.  ഒരു  മരം ഉപക്ഷിക്കുകയും ചെയ്തു . മറയൂര്‍ മേഖയില്‍ ചന്ദന മോഷണം പതിവാണെങ്കിലും ഇതുവരെ  പ്രതികളെ പിടികൂടാനായിട്ടില്ല. അന്വേഷണം എങ്ങുമെത്താത്തത് മേഷണങ്ങള്‍ വര്‍ധിപ്പിച്ചു.

സ്വകാര്യ ഭൂമിയില്‍ നിന്ന് ചന്ദനമരം മോഷണം പോയാല്‍ അന്വേഷണ ചുമതല പൊലീസിനാണ്.  എന്നാല്‍ മറയൂര്‍ പൊലീസ് സ്റ്റേഷനിലെ അംഗസംഖ്യ വളരെ കുറവാണെന്നും ചന്ദന മരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ പൊലീസുകാരുടെ സഹായം വേണമെന്നാണ് അധികൃതര്‍ പറയുന്നത്. പൊലീസും വനംവകുപ്പും സംയുക്തമായി പ്രവര്‍ത്തിച്ചാല്‍   മാത്രമേ ചന്ദനമോഷണം തടയാന്‍ കഴിയുകയുള്ളുവെന്ന്   നാട്ടുകാര്‍ ആവശ്യപ്പെട്ടു.

MORE IN Kuttapathram
SHOW MORE