പാലക്കാട് വൻ കഞ്ചാവ് വേട്ട; കഞ്ചാവുമായെത്തിയ കൊലക്കേസ് പ്രതി പിടിയിൽ

palakkad-ganja-3
SHARE

ഹാഷിഷ് നിർമിക്കാൻ സംസ്ഥാനത്തേക്ക് കടത്തിയ പതിനേഴു കിലോ കഞ്ചാവ് പാലക്കാട് വാളയാറിൽ പിടികൂടി. കഞ്ചാവുമായെത്തിയ കൊലക്കേസ് പ്രതിയായ ക്വട്ടേഷൻ നേതാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

മലപ്പുറം  പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ സത്താർനെയാണു വാളയാർ ചെക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ തൊടുപുഴയിലേക്കാണു 17 കിലോ കഞ്ചാവ് കൊണ്ടുപോയിരുന്നത്. ഹാഷിഷ് ഓയിൽ നിർമാണം ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചത്. രാജ്യാന്തര ലഹരിമാഫിയ കടത്തു സംഘവുമായി പ്രതിക്കു ബന്ധമുണ്ടെന്നാണു പ്രാഥമിക വിവരം.  ഇടുക്കി കേന്ദ്രീകരിച്ചാണു ലഹരിമാഫിയ സംഘത്തിന്റെ പ്രവർത്തനമെന്നും, കഞ്ചാവ് ഹാഷിഷാക്കി വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്നും എക്സൈസ് കണ്ടെത്തി.

പെരിന്തൽമണ്ണ സ്വദേശിയായ സത്താർ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് ക്വട്ടേഷൻ കേസിൽ കുടുങ്ങി കണ്ണൂർ ജയിലിലെത്തിയപ്പോഴാണു കഞ്ചാവ് മാഫിയ സംഘവുമായി ബന്ധപ്പെടുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി ബസിലും കാറിലുമായി ഒട്ടേറെ തവണ ലഹരിമാഫിയയ്ക്കായി കഞ്ചാവു കടത്തിയെന്നാണു കണ്ടെത്തൽ. ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവിനു 20 ലക്ഷം രൂപയിലധികം വിലമതിക്കുമെന്നാണ് വിവരം. 

MORE IN Kuttapathram
SHOW MORE