ഭാര്യ വിഷം കൊടുത്തു; കാമുകന്‍ കഴുത്തറുത്തു; ദാരുണകൊലയില്‍ ജവാന്‍ അറസ്റ്റില്‍

bsf-jawan-arrested
SHARE

ഫെയ്സ്ബുകിലൂടെ പരിചയപ്പെട്ട സുഹൃത്തിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജവാൻ അറസ്റ്റിൽ. ഹരിയാന സ്വദേശി സഞ്ജയ് കുമാറാണ് അറസ്റ്റിലായത്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സഞ്ജയും അരുണയും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അരുണ നേരത്തെ വിവാഹിതയായിരുന്നു. പിന്നീട് അരുണയുടെ ഭർത്താവ് മന്തു പത്രയെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ പദ്ധതി തയ്യാറാക്കിയത് അരുണയാണ്. ഭർത്താവിന്റെ പ്രഭാതഭക്ഷണത്തിൽ ഇവർ വിഷം കലർത്തി. ബോധരഹിതനായതോടെ അരുണയുടെ ക്ഷണപ്രകാരം എത്തിയ സഞ്ജയ് ഭർത്താവിന്റെ കഴുത്ത് അറക്കുകയായിരുന്നു. 

ബംഗാൾ സ്വദേശിയായ മന്തു പത്ര സ്വർണ്ണ വ്യാപാരിയാണ്. അസ്സാമിലെ ദിബ്രുഗഡിൽ നിന്നാണ് സഞ്ജയെ പൊലീസ് പിടികൂടിയത്. അസം- നേപ്പാൾ ബോർഡറുകളിൽ സേവനമനുഷ്ഠിച്ചു വരുകയായിരുന്നു സഞ്ജയ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

MORE IN Kuttapathram
SHOW MORE