മാല പൊട്ടിക്കല്‍ കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ

kattakkada-ganja-chain-snat
SHARE

മാല പൊട്ടിക്കല്‍ കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് പേരേ ഏഴു കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റു ചെയ്തു. ആഡംബര കാറില്‍ വിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി കല്ലറ സ്വദേശികളായ ജാഫര്‍, വിഷ്ണു രാജ് ,കൊല്ലം പള്ളിമുക്ക് സ്വദേശി  അമീര്‍ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്.

ഒഡീഷയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച മൂന്ന് ലക്ഷം രൂപയുടെ കഞ്ചാവാണ് ആ‍ഡംബര കാറില്‍ കടത്താന്‍ ശ്രമിച്ചത്. നെടുമങ്ങാട് എ എസ് പി സുജിത് ദാസിന്റെയും കാട്ടാക്കട എസ്ഐ വി.കെ.വിജയരാഘവന്റെയും നേതൃത്വത്തില്‍ അതി സാഹസികമായിട്ടാണ് പ്രതികളേ പിടികൂടിയത്. ജാഫറും വിഷ്ണു രാജും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അനവധി മാല പിടിച്ചുപറി കേസിലേ  പ്രതിയാണ് അമീര്‍. കൊല്ലം ,കുണ്ടറ, ഇരവിപുരം നിരവധി മോഷണക്കേസുകളില്‍ അമീര്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം അമീര്‍ പൊലീസിന്റെ പിടിയില്‍ നിന്ന് വഴുതി പോണിരുന്നു.ആഡംബര കാറുകള്‍ വാടകയ്ക്ക് എടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്.

MORE IN Kuttapathram
SHOW MORE