വാഹനങ്ങളിലെ ബാറ്ററി മോഷണം, ഇടുക്കി സ്വദേശി അറസ്റ്റിൽ

bettery-theft
SHARE

വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്നത് പതിവാക്കിയ ഇടുക്കി സ്വദേശി റിയാസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു.  പലവാഹനങ്ങളില്‍ നിന്നായി മോഷ്ടിച്ച ബാറ്ററികളും ഇയാൾ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

കണ്ടൈനര്‍ ലോറികളില്‍ നിന്നടക്കം ബാറ്ററി മോഷ്ടിച്ചിരുന്ന  റിയാസിനെ  തൊണ്ടിസഹിതമാണ്  പൊലീസ് കസ്റ്റഡിയിലെടുത്തത് . സിസി ടിവിയുള്ളിടങ്ങളില്‍ അവ അഴിച്ചുമാറ്റിയശേഷമായിരുന്നു റിയാസിന്റെ മോഷണം . ബാറ്ററികള്‍ മോഷണം പോയിടത്തെ സിസിടിവികളും നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് ആവഴിക്ക് അന്വേഷണം തുടങ്ങിയത് . 

റിയാസ് ബാറ്ററിവിറ്റ കടകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു . മോഷണം നടത്തിയത് റിയാസ് തന്നെയാണെന്ന് തിരച്ചിറഞ്ഞ പൊലീസ് പതിനാറ് ബാറ്ററികള്‍ സഹിതമാണ് അറസ്റ്റ് ചെയ്തത് . മോഷണത്തിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഒട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കോതമംഗലം കൂടാതെ മുവാറ്റുപുഴ, കുറുപ്പംപടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ട്.

MORE IN Kuttapathram
SHOW MORE