സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

chalakkudy-gold-theft
SHARE

ചാലക്കുടി പോട്ട ദേശീയപാതയില്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയ മൂന്നു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സ്വര്‍ണ കവര്‍ച്ചയ്ക്കു ആസൂത്രിതമായ പദ്ധതിയിട്ടെന്ന് പ്രതികള്‍ പൊലീസിന് മുമ്പില്‍ വെളിപ്പെടുത്തി. 

 നെടുമ്പാശേരി വിമാനത്താവളം വഴി വരുന്ന കള്ളക്കടത്തു സ്വര്‍ണം തട്ടിെയടുക്കാനായിരുന്നു പദ്ധതി. സ്വര്‍ണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതാകട്ടെ കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും. ചാവക്കാട് സ്വദേശി വാവ ഷഫീഖാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത് ക്രിമിനല്‍ സംഘത്തെ ഏകോപിപ്പിച്ചത്. രണ്ടു വാഹനങ്ങളിലായി വന്ന കവര്‍ച്ച സംഘം സ്വര്‍ണം തട്ടിയെടുത്തെങ്കിലും പൊലീസ് പിന്‍തുടര്‍ന്നു. ആദ്യം മൂന്നു പേരെ പിടികൂടിയിരുന്നു. പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ പ്രതികള്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങുകയായിരുന്നു. കവര്‍ച്ച നടന്ന പോട്ട ദേശീയപാതയില്‍ പ്രതികളെ എത്തിച്ച് തെളിവെടുത്തു. സ്വര്‍ണം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവില്‍ കഴിയുന്നത് അഞ്ചു പ്രതികളാണ് ഇവരെ കുടുക്കിയാല്‍ മാത്രമേ, സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയൂ. 

MORE IN Kuttapathram
SHOW MORE