പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ ‍കീഴടങ്ങി

minor-rape-case
SHARE

പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കരാത്തെ അധ്യാപകൻ പൊലീസിൽ കീഴടങ്ങി. മനിശ്ശേരി സ്വദേശി ഗോപാലനെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. 2016ൽ മുൻപ് കരാത്തെ ക്ലാസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. രണ്ടു മാസം മുൻപ് വിദ്യാർഥിനി സ്കൂളിലെ അധ്യാ‌പകരെ അറിയിച്ചതോടെ സംഭവം ചൈൽഡ് ലൈനിന് മുന്നിലെത്തി. ചൈൽഡ് ലൈനിന്റെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഒളിവിൽ പോയ അധ്യാപകന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

MORE IN Kuttapathram
SHOW MORE