ബൈക്കിലെത്തി കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

ganja-case
SHARE

ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന പതിവാക്കിയ യുവാവിനെ കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ സ്വദേശി അന്‍വര്‍ സാദത്ത് എന്ന റൂണിയെയാണ് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. രണ്ടേകാല്‍ കിലോ കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 

നാല് ദിവസം മുന്‍പ് ലഹരിമരുന്നുമായി ടൗണ്‍ പൊലീസിന്റെ പിടിയിലായ യുവാവില്‍ നിന്നാണ് അന്‍വര്‍ സാദത്തിനെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. ഇടപാടുകാരനെന്ന് പരിചയപ്പെടുത്തി ലഹരി വാങ്ങാനായി പൊലീസ് സമയം ഉറപ്പിച്ചു. എത്തുമെന്നറിയിച്ച സ്ഥലത്ത് രണ്ട് ദിവസം പൊലീസ് കാത്തുനിന്നെങ്കിലും അപകടം മനസിലാക്കി ഇയാള്‍ കടന്നു. മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നാണ് നാലാംദിവസം പിടികൂടിയത്. 

പന്നിയങ്കര, നല്ലളം സ്റ്റേഷനുകളിലും കഞ്ചാവ് കേസുകളില്‍ അന്‍വര്‍ സാദത്ത് പ്രതിയാണ്. ആന്ധ്ര, തിരുപ്പൂര്‍, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറുന്നതായിരുന്നു രീതി. മാറാട്, പയ്യാനക്കല്‍, സൗത്ത് ബീച്ച്, കോഴിക്കോട് ടൗണ്‍ എന്നിവിടങ്ങളായിരുന്നു പ്രധാന ഇടപാട് കേന്ദ്രങ്ങള്‍. ഇടപാടുറപ്പിക്കുന്നതിനായി ഏഴ് വ്യത്യസ്ത മൊബൈല്‍ നമ്പറുകള്‍ സൂക്ഷിച്ചിരുന്നു. ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയായിരുന്നു വില്‍പന. 

MORE IN Kuttapathram
SHOW MORE