തിരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ്കുത്തി കൊലപ്പെടുത്തി

tirur-murder-1
SHARE

മലപ്പുറം തിരൂരിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ്കുത്തി കൊലപ്പെടുത്തി.  രാത്രി എട്ടുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പെൺകുട്ടി മരിച്ചത്.  ബംഗാൾ സ്വദേശിയായ സാദത്ത് ഹുസൈനെ   പൊലീസ് കസ്റ്റഡിയിലിലെടുത്തു.  തിരൂർ തെക്കുംമുറിയിലെ താമസസ്ഥലത്തു വച്ചാണ് 15 വയസുകാരിയായ പെൺകുട്ടിക്ക് കുത്തേറ്റത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പെൺകുട്ടി. ഉച്ചക്ക് 12 മണിയോടെ താമസസ്ഥലത്തെത്തിയ സാദത്ത് പെൺകുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു .

പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. കൈക്കും നെഞ്ചിനുമാണ് പെൺകുട്ടിക്ക് പരുക്കേറ്റത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് എത്തിയാണ്. പ്രതിയെ റയിൽവേ സ്റ്റേഷൻ പരിസരത്തു വച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.

MORE IN Kuttapathram
SHOW MORE