ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

chavara-rape
SHARE

കൊല്ലം ചവറയിൽ ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചസംഭവം. പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജാരീസെന്ന യുവാവാണ് തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. കാപ്പ ചുമത്തി ജയിലിലടച്ചിരുന്ന യുവാവ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. സെപ്തംബർ 22 നാണ്  കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂൾ ബസിൽ വീടിന് സമീപം  വന്നിറങ്ങിയ 7 വയസുള്ള കുട്ടിയെ മാതാവ് വിളിക്കുന്നുവെന്ന് പറഞ്ഞ് ജാരീസ് ബൈക്കിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. പീഡനശ്രമത്തിനിടെ കുട്ടി നിലവിളിച്ചതോടെ വീടിനു സമീപം കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ പ്രതിക്കായി പ്രത്യേക  സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന്മണിക്ക് വീട്ടിൽ നിന്നും ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്

MORE IN Kuttapathram
SHOW MORE