കറ്റാനത്ത് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

housewife
SHARE

ആലപ്പുഴ കറ്റാനത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. വീട്ടമ്മയുടെ മകന്റെ സുഹൃത്തായ പതിനെട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് സൂചന. കണ്ണനാകുഴി മാങ്കൂട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസി ശനിയാഴ്ചയാണ് മരിച്ചത്.  

ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ വള്ളികുന്നം പൊലീസ് കേസെടുക്കുകയും ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുളസിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

MORE IN Kuttapathram
SHOW MORE