യുവതിയോടൊപ്പം പൊലീസുകാരനെ ഡിവൈഎസ്പി പിടികൂടി

Police-arest
SHARE

പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയോടൊപ്പമെത്തിയ സിവിൽ പൊലീസ് ഓഫിസറെ ഡിവൈഎസ്പി പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ജില്ലയുടെ വടക്കേ അതിർത്തിയിൽ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്. ചെന്നിത്തല സ്വദേശിനിയായ യുവതിയുമൊത്തു പൊലീസുകാരൻ കാറിൽ ക്വാർട്ടേഴ്സിലെത്തുന്നതു കണ്ട സമീപവാസികളാണു വിവരം പൊലീസിനെ അറിയിച്ചത്.

സ്പെഷൽ‍ ബ്രാഞ്ച് വഴി ജില്ലാ അധികൃതരെ അറിയിച്ചു. തുടർന്നാണു ഡിവൈഎസ്പി എത്തി ഇരുവരെയും പിടികൂടിയത്. ഇരുവരുടെയും മൊഴിയെടുത്ത ശേഷം വിട്ടയച്ചു. സംഭവത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിക്കു ഡിവൈഎസ്പി റിപ്പോർട്ട് നൽകും.

കായംകുളത്തു ജോലി ചെയ്യുമ്പോഴാണു പൊലീസുകാരൻ ക്വാർട്ടേഴ്സിൽ താമസമാക്കിയത്. ജില്ലയിൽ തുടരുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ക്വാർട്ടേഴ്സിൽ തന്നെ താമസിക്കുകയായിരുന്നു. മുൻപു ചെങ്ങന്നൂരിൽ സമാനമായ കേസിലും മാന്നാറിൽ സാമ്പത്തിക തട്ടിപ്പു കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE