ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം മുങ്ങി, പിന്നെ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്

crime-doctor3
SHARE

ഡോക്ടർ ചമഞ്ഞ് വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങൾ പണയപ്പെടുത്തി പണം തട്ടിയ കേസിൽ നിലമ്പൂർ വരിക്കോട്ടിൽ ഫറൂസ്ഖാൻ(29) പിടിയിൽ. വനിതാ ഡോക്ടറെ കബളിപ്പിച്ച് സ്വർണാഭരണവും പണവും തട്ടിയ കേസിലും പ്രതിയാണ്. ഇടക്കര സ്വദേശിയുടെ വാഹനം ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ സംഘടിപ്പിച്ചു മുങ്ങിയശേഷം അത് പണയപ്പെടുത്തി പണം തട്ടിയ കേസിലാണ് പിടിയിലായത്. 

കടൽത്തീരത്ത് ഷൂസിനുള്ളിൽ ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷം ഇടക്കരയിൽ നിന്ന് മുങ്ങിയ ഇയാൾ കഴിഞ്ഞ 15നാണ് കട്ടപ്പനയിൽ എത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടതിനെ തുടർന്ന് കടലിൽ ഇയാൾക്കായി വ്യാപക തിരച്ചിലും നടത്തിയിരുന്നു.  ആശുപത്രി മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് കൈവശമുള്ള ഇയാൾ അതുമായി ബന്ധപ്പെട്ട് ഹൈറേഞ്ചിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

 ആലപ്പുഴ സ്വദേശിനിയായ വനിതാ ഡോക്ടറെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ മഞ്ചേരി സ്‌റ്റേഷനിലും ടാക്‌സി ഡ്രൈവറുടെ സഹായത്തോടെ സ്വകാര്യ വാഹനം തട്ടിയെടുത്തതായി പയ്യോളി സ്‌റ്റേഷനിലും കേസുണ്ട്.

ഇടക്കരയിൽ നിന്ന് എഎസ്‌ഐയുടെ നേതൃത്വത്തിലെത്തിയ അന്വേഷണ സംഘം കട്ടപ്പന പൊലീസിന്റെ സഹായത്തോടെയാണ് വെട്ടിക്കുഴക്കവലയിലെ വാടക വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

MORE IN Kuttapathram
SHOW MORE