രോഗശാന്തി നൽകാമെന്ന് വാഗ്ദാനം; ആറുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ

rape-doctor
SHARE

തൃശൂർ ചാവക്കാട് ആറു വയസുകാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ . പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് ആണ് അറസ്റ്റിലായത്. 

വരോട്, മമ്പുറം പാപ്പ എന്നീ പേരുകളിലാണ് വ്യാജ സിദ്ധൻ അറിയപ്പെട്ടിരുന്നത്. അത്ഭുത സിദ്ധികളിലൂടെ രോഗശാന്തി നൽകാമെന്ന് തെറ്റിദ്ധരിപ്പിക്കും. 

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകൾ തിരഞ്ഞെടുക്കും. ഏറെക്കാലം ഇത്തരം വീടുകളിൽ താമസിച്ച് പീഡിപ്പിക്കും. സാമ്പത്തികമായും വീട്ടുകാരെ സഹായിക്കും. ചാവക്കാട് ഇങ്ങനെ താമസിച്ച ഒരു വീട്ടിലെ കുട്ടിയെയാണ് പീഡിപ്പിച്ചത്. 

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപികയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്. പ്രതിക്ക് രണ്ടു ഭാര്യമാരും എട്ട് മക്കളുമുണ്ട്. സമാനമായി നിരവധി കുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

MORE IN Kuttapathram
SHOW MORE