വീണ്ടും ദുരഭിമാനക്കെലപാതകശ്രമം; ദമ്പതികളെ അരിവാളിന് വെട്ടി പിതാവ്; നടുക്കം

honour-killing-new
SHARE

തെലങ്കാനയിലെ ദുരഭിമാനക്കൊലയുടെ നടുക്കം വിട്ടുമാറും മുൻപേ  ജാതിമാറി വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാൻ ശ്രമം. ഹൈദാബാദിലെ എരഗഡയിലാണ് പുതിയ സംഭവം. മാധവി, സന്ദീപ് ദിദ്‌ല എന്നീ ദമ്പതികൾക്ക് നേരെയാണ് കൊലപാതക ശ്രമം നടന്നത്. ഉയർന്ന ജാതിയിൽപ്പെട്ട മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാൽ ജാതിയുടെ പേരിൽ ഇൗ വിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. 

ഹൈദരാബാദ് നഗരത്തിൽ വച്ച് വൈകുന്നേരം മുന്നുമണിയോടെയായിരുന്നു സംഭവം. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

രണ്ടു പേരെയും നാട്ടുകാർ  ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. സ്കൂള്‍ വിദ്യാഭ്യാസകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സംഭവസമയത്ത് മനോഹര്‍ മദ്യലഹരിയാലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തുചര്‍ച്ചകളിലെല്ലാം സന്ദീപ് പട്ടികജാതിക്കാരനായതായിരുന്നു പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായത്.  

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.