പൊലീസ് വാഹനം കണ്ട് തിരിഞ്ഞു പോയി: പാലക്കാട് അഞ്ചംഗം കവർച്ചാ സംഘം പിടിയിൽ

theft-palakadu
SHARE

പാലക്കാട്ട് അഞ്ചംഗ കവർച്ചാ സംഘത്തെ സൗത്ത് പൊലീസ് പിടികൂടി. പാലക്കാട് ,തൃശ്ശൂർ ജില്ലകൾ  കേന്ദ്രികരിച്ചു  ബൈക്കുകളിലും കാറിലും  സഞ്ചരിച്ചു  കവർച്ച നടത്തുന്ന  സംഘമാണ് അറസ്റ്റിലായത്. പാലക്കാട് മമ്പറം സ്വദേശി  പ്രമോദ് , കൊടുമ്പ് സ്വദേശി സുഭാഷ് ഇവരുടെ സുഹൃത്തുക്കൾ ആയ  മമ്പറം സ്വദേശി  ആദർശ് , കിണാശേരി സ്വദേശി സഞ്ജയ് രാജ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരെയാണ്  സൗത്ത്  പൊലീസ്  പിടികൂടിയത്.

കിണാശേരിയിൽ  വാഹന പരിശോധന നടത്തുമ്പോൾ  പ്രമോദും  സുഭാഷും പൊലീസ് വാഹനം കണ്ടു  തിരിഞ്ഞു പോയി. തുടർന്ന്  പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിന്റെ നമ്പർ വ്യാജമാണ് എന്ന്  മനസിലായത്. പ്രമോദും സുഭാഷും കഴിഞ്ഞ ജൂണിൽ  കാർ  വാടകയ്ക്കെടുത്ത് തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചു. ചില മോഷണത്തിന്റെ  സിസി ടിവി ദൃശ്യങ്ങൾ  പ്രചരിച്ചതോടെ പ്രതികൾ  ചെന്നൈയിലേക്ക് കടന്നിരുന്നു. പ്രതികൾ മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ,മഞ്ചേരി ഭാഗത്തേക്ക് മോഷണ സംഘത്തിലെ ചിലർ എത്തിയെന്ന വിവരം ലഭിച്ചതിനാൽ അന്വേഷണം തുടരുകയാണ്.

MORE IN Kuttapathram
SHOW MORE