വിദ്യാർഥികൾക്ക് വിൽക്കാനെത്തിച്ച കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

pta-ganja-case
SHARE

നാലര കിലോ കഞ്ചാവുമായി അസംകാരായ മൂന്ന് പേർ പത്തനംതിട്ടയിൽ പിടിയിലായി. അഴൂർ വഞ്ചിമുക്കിന്  സമീപമുള വാടക വീട്ടിൽ നിന്നാണ് പത്തനംതിട്ട പൊലീസ് ഇവരെ പിടികൂടിയത്. അസംകാരായ സുമന്താ പോൾ, സൻജീബ് അധികാരി, പ്രശാന്ത് പോൾ എന്നിവരെയാണ് പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം അസമിൽ നിന്ന് എത്തിച്ച കഞ്ചാവ് ചെറിയ പായ്ക്കറ്റുകൾ ആക്കുമ്പോഴാണ് ഇവർ പിടിയിലാകുന്നത്. 100, 500 രൂപ എന്ന രീതിയിലാണ് പായ്ക്കറ്റുകൾ ആവശ്യക്കാർക്ക് നൽകുന്നത്. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്ന വിൽപ്പന.  പ്രതികളെ കോടതിയിൽ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE