കുഞ്ഞിനെക്കൊണ്ട് രാഷ്ട്രീയ‘തെറി’ വിളിപ്പിച്ച് യുവാവിന്റെ അപകടയാത്ര; രോഷം, വിഡിയോ

kebin-fernandez
SHARE

പിഞ്ചുകുഞ്ഞിനെ മുന്നിലിരുത്തി, കയ്യിലെ മൊബൈലില്‍ വീഡിയോ പകര്‍ത്തി സ്കൂട്ടറില്‍ യുവാവിന്റെ സാഹസിക യാത്ര. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുഞ്ഞിനെകൊണ്ട് ഏറ്റുവിളിപ്പിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തിരുവനന്തപുരം വലിയതുറ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ കെബിന്‍ ഫെര്‍ണാണ്ടസാണ് ഹെല്‍മെറ്റുപോലും ധരിക്കാതെ അപകടം വിളിച്ചുവരുത്തുന്ന യാത്രക്കിടെ രാഷ്ട്രീയമുദ്രാവാക്യം വിളിച്ച് പാര്‍ട്ടിക്കാരുടെ കയ്യടി നേടിയത്. 

എന്നാല്‍ കുട്ടിയെകൊണ്ട് അസഭ്യപദങ്ങള്‍ വിളിപ്പിക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും ചെയ്തെന്ന് കാണിച്ച് യൂത്തുകോണ്‍ഗ്രസ് പരാതിയുമായി എത്തി.  ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം ജനറല്‍സെക്രട്ടറി ഷിജോ വര്‍ഗീസാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പോസ്റ്റ് ചെയ്ത് മണിക്കൂറികള്‍ക്കുള്ളില്‍ നൂറുകണക്കിന് പേരാണ് വീഡിയോ കണ്ടെതെങ്കിലും ഇപ്പോള്‍ ഫേസ് ബുക്ക് അക്കൗണ്ട് തന്നെ ഡീ അക്ടിവേറ്റ് ചെയ്തിരിക്കുകയാണ് .

MORE IN Kuttapathram
SHOW MORE