നഴ്സിനെതിരെ ഡോക്ടറിന്റെ പീഡനശ്രമം; ചെരുപ്പിനടിച്ച് ഒാടിച്ച് നഴ്സ്പ്പട; വിഡിയോ

bihar-doctor
SHARE

നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെ ചെരുപ്പുകൊണ്ട് അടിച്ച് പുറത്താക്കി നഴ്സുമാരുടെ കൂട്ടായ്മ.  ബീഹാറിലെ കെയ്താറിലെ ഒരു ആശുപത്രിയിലാണ് സംഭവം. ഡോക്ടറെ ചെരുപ്പൂരി അടിക്കുന്ന നഴ്സുമാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ട്രെയിനി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിവില്‍ സര്‍ജന്‍റിനെതിരെ നഴ്സുമാര്‍ തന്നെ മുൻപ് രംഗത്തെത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി അധികൃതര്‍ വിളിച്ചുവരുത്തി. എന്നാല്‍ ഡോക്ടറെ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യമാണ് നഴ്സുമാര്‍ ഉന്നയിച്ചത്. ഇത് അധികൃതര്‍ നിഷേധിച്ചതോടെ ക്യാമ്പിനിലേക്ക് നഴ്സുമാര്‍ കയറി. ഡോക്ടറെ കയ്യേറ്റം ചെയുകയായിരുന്നു.

ഒടുവിൽ വളരെ പണിപ്പെട്ടാണ് അധികൃതർക്ക് ഡോക്ടറെ പുറത്തെത്തിക്കാനായത്. ചെരുപ്പ് കൊണ്ട് അടിച്ചാണ് നഴ്സുമാർ ഇയാൾക്കെതിരെ പ്രതിഷേധിച്ചത്. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നഴ്സുമാര്‍ ആശുപത്രി പരിസരത്ത് പ്രതിഷേധവും സംഘടിപ്പിച്ചു. 

MORE IN Kuttapathram
SHOW MORE