ഭർത്താവിനെ സംശയം; യുവതിയുടെ ചിത്രം മോർഫ്ചെയ്ത ഭാര്യ പിടിയിൽ

crime34
SHARE

ഭർത്താവിനു മറ്റൊരു യുവതിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ ആ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളോടൊപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത യുവതി അറസ്റ്റിലായി. മുമ്പു കുളത്തൂരിൽ താമസിച്ചിരുന്ന കണ്ണമ്മൂല സ്വദേശി രഞ്ജുവിനെ (34) ആണു തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. 

രഞ്ജു വർഷങ്ങളായി ഭർത്താവുമായി പിണങ്ങിക്കഴിയുകയാണെന്നു പൊലീസ് പറഞ്ഞു. മോർഫിങ്ങിനു വിധേയമായ സ്ത്രീ തുമ്പ പൊലീസിനും കഴക്കൂട്ടം സൈബർസിറ്റി അസി. കമ്മിഷണർക്കും പരാതി നൽകിയിരുന്നു. സൈബർപൊലീസ് നടത്തിയ അന്വേഷണത്തിലാണു രഞ്ജു അറസ്റ്റിലായത്. അശ്ലീല പ്രൊഫൈലുണ്ടാക്കാൻ രഞ്ജുവിനെ സഹായിച്ച ടെക്നോപാർക്ക് ജീവനക്കാരനെ തുമ്പ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.  

MORE IN Kuttapathram
SHOW MORE