മലയാളികൾക്കുനേരെ കാർ മേഷ്ടാക്കളുടെ ആക്രമണം; രണ്ടുപേർക്ക് പരുക്ക്

car-accident
SHARE

ഡല്‍ഹിയില്‍ മലയാളികള്‍ക്കുനേരെ കാര്‍ മോഷ്ടാക്കളുടെ ആക്രമണം.  തോക്കുചൂണ്ടി കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് ചെറുത്തപ്പോഴായിരുന്നു ആക്രമണം. ഒരു കാര്‍ മോഷ്ടാക്കള്‍ തട്ടിയെടുത്തു.  തരിക്കേറിയ നിരത്തിൽവെച്ചായിരുന്നു ആക്രമണം. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് പരുക്ക്. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്‍റെ കാറാണ് തട്ടിയെടുത്തത്. 

തിരുവനന്തപുരം സ്വദേശികളെ വഴിയിൽ തടഞ്ഞുനിറുത്തിയതുകണ്ട് സുഹൃത്തായ രാധാകൃഷ്ണന് സ്വന്തം വണ്ടി നിറുത്തി കാര്യം എന്താണെന്ന് തിരക്കി. അപ്പോഴാണ് അക്രമികൾ തോക്കിന്റെ ചുവടുഭാഗം കൊണ്ട് യാത്രക്കാരിലൊരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലാക്കി കാർ കടത്താനായിരുന്നു പദ്ധതി. പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

MORE IN Kuttapathram
SHOW MORE