അമ്മയുടെ മൊഴി നിർണായകമായി; മകനെ ചുട്ടുകൊന്ന അച്ഛന് ജീവപര്യന്തം തടവ്

rajesh-father-1
SHARE

തിരുവനന്തപുരം പള്ളിച്ചലില്‍ മകനെ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്ന കേസില്‍ അച്ഛനു ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം  ജില്ലാ കോടതിയുടേതാണ് ഉത്തരവ്.  2016 ഫെബ്രുവരി 24 നാണ് മകന്‍ രാജേഷ് കുമാറിനെ അച്ഛന്‍ ഭുവന ചന്ദ്രന്‍ നായര്‍ പെട്രോള്‍ ഒഴിച്ചു തീവെച്ച് കൊന്നത് 

പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവു അനുഭവിക്കണം. പിഴയില്‍ നിന്നു ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട രാജേഷിന്റെ ആശ്രിതര്‍ക്കു നല്‍കും.കൊല്ലപ്പെട്ട രാജേഷ്കുമാറിന്റെ അമ്മ ശാന്തകുമാരിക്ക് കേരള വിക്ടിം കോംപന്‍സേഷന്‍ സ്കീം പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നും തിരുവനന്തപുരം ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. വീട്ടിലെ വാക്കു തര്‍ക്കമാണ് ഉറങ്ങി കിടന്ന മകന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീവെക്കാന്‍ കാരണമായി ഭുവനേന്ദ്രന്‍ നായര്‍ പറയുന്നത്. 

ശരീരമാസകലം പൊള്ളലേറ്റ രാജേഷിനെ അമ്മ ശാന്തകുമാരിയും സഹോദരങ്ങളും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതി ഭുവനേന്ദ്രന്‍ നായരുടെ ഭാര്യ, മക്കള്‍ എന്നിവരുള്‍പ്പെടെ 32 സാക്ഷികളെ പ്രോസികൃൂഷന്‍ വിസ്തരിച്ചു. 22 രേഖകളും ഏഴു തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ കോടതിയില്‍ ഹാജരായി.

MORE IN Kuttapathram
SHOW MORE